തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ 9 വൈസ് ചാൻസലർമാർ രാജിവെയ്ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. സര്‍ക്കാരുമായുള്ള പോര് രൂക്ഷമായി തുടരവെയാണ് പുതിയ വിവാദം. തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്കുള്ളില്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണറുടെ നിർദേശം.
കേരള യൂണിവേഴ്‌സിറ്റി, മഹാത്മഗാന്ധി, കുസാറ്റ്, കേരള ഫിഷറിസ്, കണ്ണൂര്‍, എപിജെ അബ്ദുള്‍ കലാം, ശ്രീശങ്കരാചാര്യ, കാലിക്കറ്റ്, തുഞ്ചന്‍ സര്‍വകാലാല എന്നീ വിസിമാരോടാണ് നാളെ രാജിക്കത്ത് നല്‍കാൻ നിർദ്ദേശിച്ചിട്ടുള്ളത്. സാങ്കേതിക സര്‍വകാലശാല വിസിയുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള വെള്ളിയാഴ്ചത്തെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണർ കൂട്ടരാജി ആവശ്യപ്പെട്ടിരിക്കുന്നത്.