ബുധനാഴ്ച റെയിൽവേയിൽ ജോലിക്ക് ചേരുവാൻ നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു.മുതലക്കോടം കാക്കനാട്ട് ഷാജൻ മൈക്കിളിൻ്റെ മകൻ സ്വീൻ ഷാജനാണ് മരിച്ചത്.ഞായറാഴ്ച രാത്രിയിൽ വീടിന് സമീപം പഴുക്കകുളം കനാൽ ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം.പാല ചൂണ്ടച്ചേരി സെൻ്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി. ടെക് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നതിന് രണ്ടു ദിവസം മുൻപാണ് അപകടം.ചെന്നയിൽ റെയിൽവേയിൽ ടീ. ടീ. ആർ.ആയി ബുധനാഴ്ച ചേരുവനുള്ള നിയമന ഉത്തരവ് ലഭിച്ചിരുന്നു.സംസ്ക്കാരം 25.10.2022ചൊവ്വ ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ.മാതാവ് ബിന്ദു അഞ്ചിരി മുണ്ടക്കൽ കുടുംബാംഗമാണ്.