Timely news thodupuzha

logo

വടക്കഞ്ചേരി ബസ് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയെന്ന്  നാറ്റ്പാക് റിപ്പോർട്ട്. അമിത വേഗതയിലായിരുന്നു കെഎസ്ആർടിസി ബസും.

വിദ്യാർഥികളുടെ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസുമായുള്ള മത്സരയോട്ടത്തിനിടെ പെട്ടെന്ന് വേഗത കുറച്ച് കെഎസ്ആർടിസി നടുറോഡിൽ നിർത്തി. ഇതോടെ ടൂറിസ്റ്റ് ബസ് പിന്നിലിടിച്ച് കയറുകയായിരുന്നു.

എന്നാൽ അപകടത്തിൻ്റെ പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവറാണെന്നും നാറ്റ്പാക് റിപ്പോർട്ടിൽ പറയുന്നു.വിദ്യാര്‍ഥികള്‍ അടക്കം 9 പേരാണ് വടക്കഞ്ചേരി അപകടത്തില്‍ മരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *