Timely news thodupuzha

logo

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം; സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ

മെല്‍ബണ്‍: സിംബാബ്‌വെയ്ക്കെതിര ഇന്ത്യടീമിനും 71 റൺസിന്‍റെതകർപ്പൻ ജയത്തോടെ സെമിയിലേക്ക് റോയൽ എൻട്രി. മെല്‍ബണില്‍ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്തായി. 

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസ് നേടി. 61 റൺസെടുത്ത് പുറത്താവാതെ നിന്ന സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. കെഎൽ രാഹുൽ 51 റൺസെടുത്തു. സിംബാബ്‌വെയ്ക്കായി ഷോൺ വില്ല്യംസ് രണ്ട് വിക്കറ്റ് വീഴ്ത്തി.

സെമിയിലെ നാല് ടീമുകളും ഇതിനകം ഉറപ്പായിട്ടുണ്ട്. ഗ്രൂപ്പ് എയില്‍ നിന്ന് ന്യൂസിലന്‍ഡും ഇംഗ്ലണ്ടും രണ്ടില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനുമാണ് സെമിയിലെത്തിയ ടീമുകള്‍. ഇന്ന് വിജയിച്ചാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും. ഇന്ത്യ-പാകിസ്ഥാന്‍ കലാശപ്പോര് വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

Leave a Comment

Your email address will not be published. Required fields are marked *