തിരുവനന്തപുരം: ഓണം പൂജാ ബംബര്‍ ലോട്ടറികളുടെ ആവേശം കെട്ടടങ്ങും മുമ്പേ ആവേശം കൊളിക്കാന്‍ എത്തുന്നു ക്രിസ്തുമസ് – പുതുവത്സര ബംബര്‍. 16 കോടി രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം 10 ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കും.മൂന്നാം സമ്മാനം 1 ലക്ഷം വീതം 20 പേര്‍ക്ക്. ടിക്കറ്റ് വില 400 രൂപയാണ്. 10 സീരീസുകളിലായി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് തീരുമാനം.
ജനുവരി 19 നാവും ലോട്ടറി നറുക്കെടുപ്പ് നടക്കുക. നവംബര്‍ 20 മുതല്‍ ടിക്കറ്റ് വില്പനയ്ക്ക് എത്തും. അന്നു തന്നെയാണ് പൂജാ ബംബര്‍ ലോട്ടറിയുടെ നറുക്കെടുപ്പും. ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ പ്രകാശനത്തിന് പിന്നാലെയാകും പൂജ ബമ്പറിന്റെ നറുക്കെടുപ്പ്.