Timely news thodupuzha

logo

സഹകരണ മേഖല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചലനം സൃഷ്ടിക്കും ;അലക്സ് കോഴി മല

                               

പെരുവന്താനം – സഹകരണ മേഖല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചലനങ്ങൾ സൃഷ്ടിക്കുവാൻ പോവുകയാണെന്ന് ട്രാക്കോ കേബ്ൾ ചെയർമാൻ അഡ്വ.അലക്സ്  കോഴിമല.  പെരുവന്താനം സെൻറ്റ് ആൻറാണീസ് കോളേജിലെ ബികോം കോർപ്പറേഷൻ ഡിപ്പാർട്ട്മെന്റിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി പതാക ഉയർത്തൽ അദ്ദേഹം നിർവഹിച്ചു പ്രിൻസിപ്പൽ ഡോ. ലാലിച്ചൻ കല്ലമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസ് ക്ലബ് സെക്രട്ടറി നൗഷാദ് വെംബ്ലി ( മുണ്ടക്കയം) മുഖ്യപ്രഭാഷണം നടത്തി.  കോളേജ് സെക്രട്ടറി റ്റിജോമോൻ ജേക്കബ്, ബോബി കെ മാത്യൂ, രതീഷ് പി.ആർ, രസ്നിമോൾ ഇ .എ, സുപർണ്ണ രാജു, ബിനു കുര്യൻ, ഷിജിമോൾ തോമസ് തുടങ്ങിയവർ സംസാരിച്ചു.  ഈ ആഴ്ചയിൽ പ്രതിദിനം വിവിധ പരിപാടികൾ സംഘടിപ്പിച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സഹകരണ റാലിയോടെ പരിപാടികൾ അവസാനിക്കുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. 18-ാംതിയതി ഉച്ചകഴിഞ്ഞു 2 ന് ചേരുന്ന സമാപന സമ്മേളനത്തിൽ മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ  കെ.എഫ് കുര്യൻ  മാഖ്യാഥിതിയായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *