Timely news thodupuzha

logo

ശിശുദിനാഘോഷവും കാഡ്‌സ് ചാച്ചാജി ചിൽഡ്രൻസ് പാർക്ക് ഉത്‌ഘാടനവും.

തൊടുപുഴ : കുട്ടികൾ എപ്പോഴും സന്തോഷചിത്തരായിരിക്കേണ്ട സാഹചര്യങ്ങൾ സൃഷ്‌ടിക്കുകയും പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യേണ്ടത് പൊതുസമൂഹത്തിന്റെ ചുമതലയാണെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് പ്രസ്‌താവിച്ചു .കാഡ്‌സ് വില്ലേജ് സ്‌കോയറിൽ കുട്ടികൾക്കായി സ്ഥാപിച്ച ചാച്ചാജി ചിൽഡ്രൻസ് പാർക്ക് ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കളക്ടർ. ഭാവി ഭാരതത്തിന്റെ സൃഷ്ടാക്കളായി മാറേണ്ട കുട്ടികളെ കരുതലോടെയും സ്നേഹത്തോടെയും വളർത്താൻ കഴിയണം.ശിശുദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ മാത്രമല്ല ജീവിതത്തിലുടനീളം ഉല്ലസിക്കേണ്ടതുണ്ട് എങ്കിൽ മാത്രമേ ആരോഗ്യമുള്ള മനസ്സിനുടമകളാവാൻ കുട്ടികൾക്ക് കഴിയുകയൊള്ളു.

സമൂഹത്തിലെ തിന്മകൾക്കും അനീതിക്കുമെതിരെ പോരാടാൻ ഇത് കുട്ടികളെ പ്രാപ്തരാക്കും .കൃഷിക്കും കർഷകർക്കും പ്രാമുഖ്യം നൽകുന്ന കാഡ്‌സ് പുതുതലമുറയെ കൂടി ഉൾപ്പെടുത്തി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും കളക്റ്റർ പ്രശംസിച്ചു കാഡ്‌സ് ചെയർമാൻ ആൻറണി കണ്ടിരിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പൽ കൗൺസിലർമാരായ രാജിമോൾ ,ജയലക്ഷ്‌മി ഗോപൻ ,അഡ്വ .ജോസഫ് ജോൺ ,മുൻ മുനിസിപ്പൽ ചെയർമാൻ രാജീവ്  പുഷ്പപാംഗദൻ,ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പർ അഡ്വ .ജെ അനിൽ,ഡയറക്ടർമാരായ ജേക്കബ് മാത്യു ,കെ എം എ ഷുക്കൂർ ,കെ എം മത്തച്ചൻ , എൻ ജെ മാമച്ചൻ ,എന്നിവർ പ്രസംഗിച്ചു .

ആർപ്പുവിളികളോടെയാണ് കുട്ടികൾ കളക്ടറെ വേദിയിലേക്ക് സ്വീകരിച്ചത് .കുട്ടികൾക്കൊപ്പം പാർക്കിൽ പ്രവേശിച്ച കളക്ടർ പാർക്കിനുള്ളിൽ 22 കുട്ടി കർ ഷകരോടൊപ്പം കമുകിൻ തൈ നട്ടു .ഹൃസ്വമായ ഉത്‌ഘാടനത്തിനുശേഷം കുട്ടികളുമായി സംവാദത്തിലേർപ്പെട്ടു .25 ഓളം കുട്ടികളാണ് സംവാദത്തിൽ പങ്കെടുത്തത് .എല്ലാ ചോദ്യങ്ങൾക്കും കൃത്യമായും ലളിതമായും നൽകിയ മറുപടി കുട്ടികളെ ആവേശഭരിതരാക്കി .രാവിലെ പത്തുമണിക്കാരംഭിച്ച മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക്  സർട്ടിഫിക്കറ്റും മുയൽ, കോഴി കുഞ്ഞുങ്ങളും സമ്മാനമായി നൽകി. ഏറ്റവും കൂടുതൽ പോയിന്റ് നേടി തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി. രണ്ടാം സ്ഥാനം സേക്രഡ് ഹാർട്ട് ഹൈസ്ക്കൂൾ മുതലക്കോടവും നേടി .സമാപന സമ്മേളനത്തിൽ വി എം ഫിലിപ്പച്ചൻ (HM ,വെങ്ങല്ലൂർ ടൗൺ UP സ്‌കൂൾ), പി ജെ ബെന്നി ബെന്നി (HM SJUPS ,പെരുമ്പിള്ളിച്ചിറ ) കാഡ്‌സ് ഡയറക്ടർമാരായ ജീജി മാത്യു ,വി പി ജോർജ് ,വി പി സുകുമാരൻ ,അലോഷി ജോസഫ് ,ടെഡി ജോസ് ,സജി മാത്യു ,കെ എം ജോസ് എന്നിവർ പ്രസംഗിച്ചു .

Leave a Comment

Your email address will not be published. Required fields are marked *