Timely news thodupuzha

logo

സംസ്ഥാന സ്‌കൂൾ കായിക മേള; കിരീടം മുത്തമിട്ട് പാലക്കാട് ജില്ല

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പാലക്കാട് ജിലയ്ക്ക് കിരീടം. സമാപന ദിവസമായ ഇന്ന് 269 പോയിന്‍റുമായാണ് മുന്നോറിയത്. 32 സ്വർണം, 21 വെള്ളി, 18 വെങ്കലം ഉൾപ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിർത്തിയത്. 

രണ്ടാം സ്ഥാനത്തുള്ള മലപ്പുറം  ജില്ലയ്ക്ക് 149 പോയിന്‍റ് മാത്രമാണുള്ളത്. 13 സ്വർണം 17 വെള്ളി 14 വെങ്കലം ഉൾപ്പെടെ 149 പോയിന്‍റാണ് മലപ്പുറം നേടിയത്. 122 പോയിന്‍റുകളുമായി കോഴിക്കോട് മൂന്നാമതായി,

കല്ലടി, പറളി, മുണ്ടൂർ സ്കൂളുകളുടെ മികവിലായിരുന്നു പാലക്കാടിന്‍റെ മുന്നേറ്റം. മാർ ബേസിൽ എച്ച്എസ്എസ് പിന്നിലായത് എറണാകുളത്തിന് തിരിച്ചടിയായി. കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ എറണാകുളം ജില്ലയ്ക്ക് 81 പോയിന്‍റുകളുമായി അഞ്ചാം സ്ഥാനത്തെക്ക് തള്ളിനീക്കപ്പെട്ടു. 

Leave a Comment

Your email address will not be published. Required fields are marked *