തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ഒത്തുതീർപ്പിൽ. തുറമുഖ നിര്‍മ്മാണത്തിന് എതിരായ വിഴിഞ്ഞം സംഘർഷത്തിൽ ഇന്ന് സർക്കാർ സമരസമിതിയുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സമരം അവസാനിച്ചെന്ന തീരുമാനം പുറത്തുവന്നത്.
സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കുന്നത്. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയത്. വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും, ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നൽകുമെന്നതിലും തീരുമാനമായി.
അദാനി ഫണ്ടിൽ നിന്നും 2500 രൂപ തരാം എന്ന സർക്കാർ വാഗ്ദാനം വേണ്ടെന്ന് വെച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.
ചര്‍ച്ചയ്ക്ക് മുന്നോടിയായി സമരസമിതി യോഗം ചേരുകയും നാല് നിര്‍ദ്ദേശങ്ങൾ മുന്നോട്ട് വെക്കാൻ തീരുമാനിക്കുകയും ചെയ്തു വാടക 8,000 ആയി ഉയര്‍ത്തണമെന്നാണ് ആദ്യത്തെ ആവശ്യം. വാടക തുക സര്‍ക്കാര്‍ കണ്ടെത്തണം, അദാനി ഫണ്ട് വേണ്ടെന്നാണ് സമരക്കാരിന്‍റെ നിലപാട്. സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധര്‍ വേണം, ആവശ്യങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായി ഉറപ്പുനല്‍കണം എന്നിവയാണ് സമക്കാരുടെ മറ്റ് ആവശ്യങ്ങള്‍.