തൊടുപുഴ : വിലക്കയറ്റം മൂലം സാധാരണജനം ബുദ്ധിമുട്ടുകയാണെന്നും,ജനോപകാരപ്രദമായുള്ള ഭരണം നടത്താൻ കഴിയാത്ത കഴിവുകെട്ടവരായി സംസ്ഥാനമന്ത്രിമാർ മാറിയിരിക്കുയാണെന്നും ,മുൻ ഡി .സി .സി . പ്രസിഡന്റ് അഡ്വ ജോയിതോമസ് പറഞ്ഞു ….ഉദ്യോഗസ്ഥഭരണം നടക്കുകായണ് കേരളത്തിൽ റവന്യൂ,കൃഷി വകുപ്പുകളിൽ താഴേതട്ടുമുതൽ കൊടിയ അഴിമതിയാണ് ….കുമളിയിൽ കൃഷിവകുപ്പു ജീവനക്കാർതന്നെ കർഷകർക്കു കൊടുക്കേണ്ട 50 ലക്ഷം അടിച്ചുമാറ്റി …വില്ലേജ് ഓഫീസിൽ ഒരു സർട്ടിഫിക്കറ്റിനായി എത്തുന്ന പാവപ്പെട്ടവരെ പ്യൂൺമുതൽ കൊള്ളയടിക്കുന്നു ….ദേവികുളം,ഉടുമ്പൻചോല,പീരുമേട് താലൂക്കാഫീസുകളിൽ വൻ അഴിമതി നടക്കുന്നു ….കർഷകരേയും പാവപ്പെട്ടവരെയും ഏതുതരത്തിൽ ദ്രോഹിക്കാമെന്നതിനേക്കുറിച്ച് ഗവേഷണം നടത്തുകയാണ് ജില്ലയിലെ ഭരണനേതാക്കളും ,ഉദ്യോഗസ്ഥരും …ജില്ലയിലെ മന്ത്രി ഭൂപ്രശ്നം,കാർഷികോൽപ്പന്നത്തിൻറ്റെ വിലതകർച്ച,വന്യജീവി ശല്യം-വനംവകുപ്പിൻറ്റെ ഗുണ്ടായിസം എന്നീ വിഷയത്തിൽ മൗനം പാലിക്കുകയും സിപിഎമ്മിൻറ്റെ ഏറാൻമൂളി ആവുകയുമാണെന്നും അഡ്വ ജോയിതോമസ് പറഞ്ഞു . തോടുപുഴ ബ്ളോക്ക് കോൺഗ്രസ് പ്രസിഡൻറ്റ് ജാഫർഖാൻ മുഹമ്മദ് നയിച്ച വാഹനപ്രചാരണജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .വിവിധ നേതാക്കൾ പ്രസംഗിച്ചു .
,ജനോപകാരപ്രദമായുള്ള ഭരണം നടത്താൻ കഴിയാത്ത കഴിവുകെട്ടവരായി സംസ്ഥാനമന്ത്രിമാർ മാറിയിരിക്കുയാണെന്നും ,മുൻ ഡി .സി .സി . പ്രസിഡന്റ് അഡ്വ ജോയിതോമസ്





