Timely news thodupuzha

logo

കേരളം യുവത്വം നഷ്ടപ്പെട്ട നാടായി മാറും
ആമ്പൽ ജോർജ്

തൊടുപുഴ : കേരളം യുവത്വം നഷ്ടപ്പെട്ട നാടായി മാറി കൊണ്ടിരിക്കുകയാണ്, സർക്കാർ ഗൗരവപൂർവം ഈ വിഷയത്തെ പഠിക്കണം. പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവാക്കൾ കേരളത്തിൽ നിന്നും പാലായനം ചെയ്യുന്നതായും കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് ആമ്പൽ ജോർജ് പറഞ്ഞു . യൂത്ത് ഫ്രണ്ട് ബി ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണി വടക്കുന്നത്ത് അധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യു മുഖ്യപ്രഭാഷണം നടത്തി . മോഹനൻ പൂവത്തിങ്കൽ , റോണി തോട്ടുങ്കൽ , ഗംഗ സുരേഷ് , ബിജു മാടവന തുടങ്ങിയവർ പ്രസംഗിച്ചു .
ഭാരവാഹികൾ : അപ്പു കെ ബാബുരാജ് (പ്രസിഡന്റ്), യദുകൃഷ്ണൻ ഇടുക്കി (വൈസ് പ്രസിഡന്റ് ) , അമൽ കെ ജെ (ജനറൽ സെക്രട്ടറി ) , മിഥലാജ് ഇസ്മയിൻ , ബിനീഷ് ബെന്നി എന്നിവർ സെക്രട്ടറിമാരായും അജ്മൽ K H , ട്രഷറർ ആയും ജനറൽ ബോഡി യോഗം ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *