വെങ്ങല്ലൂർ : ആഗോളമില്ലെറ്റ് വർഷാചരണത്തിന്റെ ഭാഗമായി ഭക്ഷണത്തിൽചെറു ധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വെങ്ങല്ലൂർ മുനിസിപ്പൽ UP സ്കൂളിൽ മി ല്ലെറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. മില്ലെറ്റ് ധാന്യങ്ങളായതിന, ചാമ, റാഗി, ചോളം, വരക് എന്നിവ ഉപയോഗിച്ചു തയ്യാറാക്കിയ സ്വാദിഷ്ടമായ നിരവധി വിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്നിരുന്നു.
ഭക്ഷ്യ മേളതൊടുപുഴ പോലീസ് സബ്ബ് ഇൻസ്പെക്ടർ നൗഷാദ് കെ.കെ. ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ രാജീവ് പുഷ്പാംഗദൻ അധ്യക്ഷനായിരുന്നു. ഹെഡ് മാസ്റ്റർ വി.എം. ഫിലിപ്പച്ചൻ , സെയ്ദ് മുഹമ്മദ് ,MPTA പ്രസിഡന്റ് റംസി റസ്സാഖ്, കെ.കെ.രമേശൻ , പി.കെ.ഷാജി, ഫൈസൽ E.H, മിനി കൃര്യൻ, സ്വപ്ന ഓസ്റ്റിൽ, ജിജിമോൾ വി.കെ, ഹസൈനാർ സി.കെ, ലിറ്റി ജോസ് , മജീദ്. കെ.എം, താജു മോൾ VA, സബീന ബഷീർ എന്നിവർ പ്രസംഗിച്ചു.