Timely news thodupuzha

logo

മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; ബഫർസോണും സിൽവർലൈനും ഉൾപ്പെടെയുള്ളവ ചർച്ചയായെക്കും

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും.  ചൊവ്വാഴ്ച രാവിലെ 10.30 നാണ്  കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫീസ് സമയം അനുവദിച്ചിരിക്കുന്നത്. 

സംസ്ഥാനത്തെ മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച ബഫർ സോൺ വിഷയം ഉൾപ്പെടെ ഉള്ളവയാവും മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിക്കുക എന്നാണ് വിവരം. 

സിൽവർ ലൈനുമായി ബന്ധപ്പെട്ട് കേന്ദ്രാനുമതി നീളുന്നതിലുള്ള പരാതി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗത്തിൽ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ഡൽഹിയിലേക്ക് എത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയം തേടിയത്. 

Leave a Comment

Your email address will not be published. Required fields are marked *