Timely news thodupuzha

logo

ഭാര്യയുടെ വാഹനം ഓടിച്ച് ഭർത്താവ് മരണപ്പെട്ട കേസില് മക്കൾക്ക് നഷ്ടപരിഹാരം നല്കാൻ കോടതി വിധി

തൊടുപുഴ. 2018 ജൂണ് 11-നു കൊന്നത്തടി വില്ലേജ്, പൊന്മുടി കരയിൽ പള്ളിസിറ്റി ഭാഗത്ത് കോലോത്ത് വീട്ടില് മാത്യു മകൻ ബേബി മാത്യു തന്റെ ഭാര്യ ആശയുടെ പേരിലും ഉടമസ്ഥതയിലും ഉള്ള ജീപ്പില് തീപിടിച്ച് കത്തിക്കരിഞ്ഞു കാണപ്പെട്ട കേസിൽ ബേബി മാത്യുവിന്റെ ഭാര്യയോടും വാഹനത്തിന്റെ ഇൻഷുറൻസ്കമ്പനിയോടും നഷ്ടപരിഹാരം നല്കാന് തൊടുപുഴ അഡിഷനൽ എം.എ. സി. ടി കെ.എൻ ഹരികുമാറിന്റെ അസാധാരണമായ വിധി.

ഭർത്താവ് ഭാര്യയുടെ വാഹനം ഓടിക്കുന്ന സമയം തേർഡ് പാർട്ടി അല്ലെന്നും ആയതുകൊണ്ട് തന്നെ മരണപ്പെട്ട ബേബി മാത്യുവിന്റെ മക്കളും ഹർജിക്കാരുമായ അമല് ,ജോസെഫ് എന്നിവർക്ക് നഷ്ടപരിഹരം ലഭിക്കുന്നതിനു അർഹത ഇല്ലെന്നുമുള്ള ശ്രീറാം. ജനറൽ ഇൻഷുറൻസ് കമ്പനിയുടെ അഭിഭാഷകന്റെ വാദം നിരാകരിച്ചുകൊണ്ടാണ് നഷ്ടപരിഹരം നല്കാൻ കോടതി ഉത്തരവിട്ടത്.

വക്തിഗതനഷ്ടപരിഹാരത്തിന് പോളിസിയില്വ്യവസ്ഥ ഉണ്ടെന്നും വാഹനഉടമയുടെ ഭർത്താവ് വാഹനം എന്നത് കൊണ്ട് മാത്രം നഷ്ടപരിഹരം നൽകുന്നതിനുള്ള ഉത്തരവാദിത്ത ത്തിൽ നിന്നും ഇൻഷുറൻസ് കമ്പനിക്കുഒഴിവാകനാകില്ലെന്നുള്ള ഹർജിക്കാരുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഹർജിക്കാർക്ക് 2 ലക്ഷം രൂപാ നഷ്ടപരിഹരം നല്കാൻ ഉത്തരവിട്ടതു.ഇൻഷുറൻസ് മേഖലയില് ദൂരവ്യാപകമായ മാറ്റം വരുത്തുന്ന വിധിയാണിത്.

ഹർജിക്കാർക്കുവേണ്ടി അഡ്വ.ബാബു സെബാസ്റ്റ്യൻ നിരപ്പേൽ ,അഡ്വ. അതുൽ ബാബു നിരപ്പേൽ എന്നിവർ കോടതിയിൽ ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *