Timely news thodupuzha

logo

ആറ് കോടിയുടെ ഫാം സ്വന്തമാക്കി; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി അന്വേഷണം

അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എപി ജയനെതിരെ പാർട്ടിതലത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ചു. അടൂരിൽ 6 കോടി രൂപ മുടക്കി എ പി ജയൻ ഫാം ഹൗസ് സ്വന്തമാക്കി എന്ന പരാതിയിലാണ് അന്വേഷണം.

സംസ്ഥാന നിർവാഹക സമിതി അംഗം കെകെ അഷ്റഫ് അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് പരാതി പരിശോധിക്കുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ പരാതിയുള്ളതായും പാർട്ടി അന്വേഷണ കമ്മീഷനെ വെച്ചതായും അറിയില്ലെന്ന് കുറ്റാരോപിതനായ എ പി ജയന്‍റെ പ്രതികരണം. 

Leave a Comment

Your email address will not be published. Required fields are marked *