Timely news thodupuzha

logo

നിയമസഭ സമ്മേളനം 23ന്; സംസ്ഥാന ബജറ്റ് ഫെബ്രുവരി 3ന്

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ഈ മാസം 23ന് തുടങ്ങാന്‍ തീരുമാനം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. സമ്മേളനം വിളിച്ചുചേർക്കാന്‍ ഇന്നു വിളിച്ചു ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം ശുപാർശ ചെയ്യുകയായിരുന്നു. 

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ അനുമതി നല്‍കിയതോടെയാണ് കഴിഞ്ഞ കുറച്ച് നാളുകളായി തുടര്‍ന്നുവന്നിരുന്ന ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് അയവുവന്നതെന്ന് മനസിലാക്കാം. ഇതേത്തുടര്‍ന്നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സഭാസമ്മേളനം തുടങ്ങാന്‍ തീരുമാനിച്ചത്.  

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് തയ്യാറാക്കാനായി മന്ത്രിസഭാ ഉപസമിതിയെയും മന്ത്രിസഭായോഗം നിശ്ചയിച്ചു. സംസ്ഥാന ബജറ്റ് അടുത്ത മാസം 3-ന് അവതരിപ്പിക്കാനാണ് സാധ്യത. 23 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമാണെങ്കില്‍, 24 നും 25 നും നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. കഴിഞ്ഞമാസം ചേര്‍ന്ന പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിച്ച കാര്യം ഗവര്‍ണറെ കഴിഞ്ഞ ദിവസം വരെ അറിയിച്ചിരുന്നില്ല. ഇതറിയിക്കാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം ഇന്നലെ എടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *