കൊച്ചി : സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്താല്‍ ശമ്പളം നല്‍കരുതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി, പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. സര്‍വീസ് ചട്ടം റൂള്‍ 68 പ്രകാരം പണിമുടക്ക് ചട്ടവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.