പത്തനംത്തിട്ട: റാന്നിയിലെ റോഡ് നിർമ്മാണത്തിൽ അഴിമതി. ഇരുമ്പ് കമ്പിക്കു പകരം മരത്തടി ഉപയോഗിച്ചാണ് കോൺക്രീറ്റ് ചെയ്യാൻ ശ്രമിച്ചത്. റോഡിന്‍റെ പാർശ്വഭിത്തി നിർമാണത്തിന് ഉപയോഗിച്ച കോൺക്രീറ്റ് പീസുകളിലാണ് കമ്പിക്കു പകരം മരത്തടി ഉപയോഗിച്ചത്. നാട്ടുകാർ പ്രതിഷേധിച്ചതോടെ റോഡ് പണി നിർത്തിവെച്ചു.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡ് നിർമാണത്തിൽ ഏകദേശം ഒന്നരകോടി രൂപയാണ് ചിലവ്. കരാർ പ്രകാരം പ്ലെയിൻ സിമന്‍റ് കോൺക്രീറ്റാണ് ഉപയോഗിക്കേണ്ടത്. വീഴ്ച സംഭവിച്ചിട്ടുണ്ടങ്കിൽ പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.






