Timely news thodupuzha

വോട്ടുപെട്ടി കാണാതായ സംഭവം അതീവ ഗുരുതരം; ബാലറ്റുകള്‍ തിരികെ നൽകാനാവില്ല: ഹൈക്കോടതി

കൊച്ചി: പെരുന്തൽമണ്ണയിലെ വോട്ടുപെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് കേരള ഹൈക്കോടതി. നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഇടത് സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. 

ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ബാലറ്റുകള്‍ ഹൈക്കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. ബാലറ്റുകൾ കാണാതായത് കോടതിയുടെ മേൽനോട്ടത്തിലോ, തിരഞ്ഞെടുപ്പ് കമ്മീഷനോ അന്വേഷിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കോടതി കക്ഷി ചേർത്തു. ജനുവരി 30ന് കേസ് വീണ്ടും പരിഗണിക്കും. 

Leave a Comment

Your email address will not be published. Required fields are marked *