Timely news thodupuzha

പിടി സെവനെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ

പാലക്കാട്: കഴിഞ്ഞ ദിവസം പിടികൂടിയ പിടി സെവൻ ധോണിയെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ. ആനയ്ക്ക് ഇന്നുമുതൽ ഭക്ഷണം നൽകി തുടങ്ങും. ധോണിക്ക് മാത്രമായി പാപ്പാനെ കണ്ടെത്തുന്നതിനായി പറമ്പിക്കുളം, വയനാട് ക്യാമ്പുകളോട് ആവശ്യപ്പെടും. ആദ്യ ആഴ്ചകളിൽ വയനാട് ടീമിൻ്റെ സേവനം വേണം. ആനയുടെ ഡയറ്റ് ബുക്ക് ഇന്ന് തന്നെ ക്രമീകരിക്കും.

വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണമാണ് നൽകുക. ആനയ്ക്ക് വേണ്ടി പ്രത്യേകം കുക്കിനെ കൂടി നിയമിക്കുമെന്നും ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞു. മയക്കുവെടി നൽകുകയും ടോപ് അപ് കുത്തിവയ്പ് നൽകുകയും ചെയ്തതിനാൽ ഇന്നലെ പച്ചവെള്ളം മാത്രമാണ് നൽകിയത്. വരും ദിവസങ്ങളിൽ കട്ടി ഭക്ഷണവും നൽകും. ആനയെ മെരുക്കാനുള്ള നടപടികൾക്ക് വേ​ഗം കൂട്ടും.

Leave a Comment

Your email address will not be published. Required fields are marked *