Timely news thodupuzha

logo

ആൻഡമാനിലെ ചില ദ്വീപുകൾക്ക് പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകി നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആൻഡമാനിലെ 21 ദ്വീപുകൾക്ക് പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകി. ഇത് രാജ്യത്തിന് വലിയ സന്ദേശം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ഇത് ചരിത്ര മുഹൂർത്തമാണ്. ത്രിവർണ പതാക ആദ്യമായി ഉയർന്നത് ആൻഡമാനിൽ ആണ്. സവർക്കർ ഉൾപ്പെടെയുള്ള നിരവധി സ്വാതന്ത്ര സമര സേനാനികൾ ആൻഡമാനിൽ തടവിലാക്കപ്പെട്ടു. പുതിയതായി നിർമിക്കുന്ന ദേശീയ സ്മാരകത്തിൻറെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്കാരം ലഭിച്ചവരുടെ പേര് നൽകുന്നത് യുവാക്കൾ അടക്കമുള്ളവർക്ക് പ്രചോദനമാകും. കൊളോണിയൽ ഓർമകൾ നൽകുന്ന പേരുകളായിരുന്നു ദ്വീപുകളുടേത്. സായുധ സേനയുടെ ധീരതയുടെ സന്ദേശം നൽകുന്നതാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത്.

Leave a Comment

Your email address will not be published. Required fields are marked *