കല്ലാനിക്കൽ: സെന്റ് ജോർജ്ജ്സ് ഹയർസെക്കൻഡറി സ്കൂളിൽ, കേരള കൃഷിവകുപ്പ് നടപ്പിലാക്കുന്ന പച്ചക്കറിവികസന പദ്ധതിയുടെ ഭാഗമായുള്ള കൃഷിയുടെ, വിളവെടുപ്പ് ഉദ്ഘാടനം കോതമംഗലം രൂപത വികാരി ജനറൽ റവ. ഡോ. പയസ് മലേക്കണ്ടം, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൌഷാദിന് കൊടുത്തുകൊണ്ട് നിർവഹിച്ചു. കോളി ഫ്ലവർ, പാലക് ചീര, ചുവന്ന ചീര, വഴുതന, പയർ എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ ശ്രീമതി ബിൻസി കെ വർക്കി, പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു.