കൊച്ചി: സംസ്ഥാനത്ത് തൊട്ടാൽ പൊളളുന്ന നിരക്കിൽ സ്വർണവില. ഇന്ന് (26/01/2023) പവന് 320 രൂപ വർധിച്ച് ഒരു പവന് സ്വർണത്തിൻറെ വില 42,400 വും കടന്ന് 42,480 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 5310 രൂപയായി.
കഴിഞ്ഞദിവസം വർഷങ്ങൾക്ക് മുൻപ് കുറിച്ച 42,000 എന്ന റെക്കോർഡ് ഭേദിച്ച് പുതിയ നിലവാരത്തിൽ എത്തിയിരുന്നു. ഇന്ന് കഴിഞ്ഞ ദിവസത്തെ റെക്കോർഡ് പഴങ്കഥയാക്കിയാണ് ഇപ്പോൾ വീണ്ടും മുന്നേറുന്നത്. സ്വർണവില വരും ദിവസങ്ങളിൽ 42,000 കടന്നും മുന്നേറുമെന്ന് വിദഗ്ധർ മുൻപ് പ്രവചിച്ചിരുന്നു.