Timely news thodupuzha

മാധ്യമ സ്വാതന്ത്ര്യം എവിടേയും സംരക്ഷിക്കപ്പെടണമെന്ന് അമേരിക്കൻ വക്താവ് നെദ് പ്രൈസ്

വാഷിങ്ടൺ: ​ഗുജറാത്ത് കലാപത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വിശദമാക്കുന്ന ബിബിസി ഡോക്യുമെൻറി തള്ളാതെ അമേരിക്ക. ജനാധിപത്യ മൂല്യങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മത,മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനും അമേരിക്ക പ്രാധാന്യം നൽകുന്നുവെന്ന് അമേരിക്കൻ വക്താവ് നെദ് പ്രൈസ് പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം എവിടേയും സംരക്ഷിക്കപ്പെടണമെന്നും വ്യക്തമാക്കി. വാഷിങ്ടണിൽ പതിവ് ഇന്ത്യയോടുള്ള ബന്ധവും ഇതിന്റെ അടിസ്ഥാനത്തിലെന്നും അമേരിക്ക അറിയിച്ചു. മാധ്യമ സമ്മേളനത്തിൽ വച്ച് പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു പ്രതികരണം.

ഡോക്യുമെൻറി താൻ കണ്ടിട്ടില്ല. അമേരിക്കയും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെ കുറിച്ച് തനിക്കറിയാം.അവ അതുപോലെ തന്നെ തുടരും.ഇന്ത്യയിലെ നടപടികളിൽ ആശങ്ക ഉണ്ടാകുമ്പോഴൊക്കെ പ്രതികരിക്കാറുണ്ടെന്നും അമേരിക്കൻ വക്താവ് നെദ് പ്രൈസ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *