Timely news thodupuzha

logo

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്ന് തെലങ്കാന സർക്കാർ

ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയുടെ റിപ്പബ്ലിക് ദിനം പൂർണ തോതിൽ നടത്തണമെന്ന ഇടക്കാല ഉത്തരവ് മറികടന്ന് സർക്കാർ. സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ ഇത്തവണയും സർക്കാർ പരേഡ് നടത്തിയില്ല. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ പതാക ഉയർത്തി. തുടർന്ന് രാജ്ഭവൻ തയ്യാറാക്കിയ റിപ്പബ്ലിക് ദിന സന്ദേശവും ഗവർണർ വായിച്ചു. എന്നാൽ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ചടങ്ങിൽ പങ്കെടുത്തില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ് ചടങ്ങിൽ പങ്കെടുത്തത്.

കേന്ദ്രമാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ച് റിപ്പബ്ലിക് ദിന പരേഡ് നടത്തണമെന്ന കോടതിയുടെ കർശന നിർദേശം തെലങ്കാന സർക്കാർ പാലിച്ചില്ല. എല്ലാ വർഷവും പരേഡ് നടത്തുന്ന സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്‍സിൽ ഇത്തവണയും റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല.

Leave a Comment

Your email address will not be published. Required fields are marked *