ന്യൂഡൽഹി: രാജ്യത്തിൻറെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ പരംവിശിഷ്ടാ സേവാമെഡലിന് അർഹനായി. അസം റൈഫിൾസ് മേധാവിയായ ഇദ്ദേഹം കോഴിക്കോട് സ്വദേശിയാണ്.
412 പേർക്കാണ് സൈനിക മെഡലുകൾ ലഭിച്ചിരിക്കുന്നത്. 29 പേർ പരംവിശിഷ്ടാ സേവാ മെഡലിനും 52 പേർ അതിവിശിഷ്ടാ സേവാ മെഡലിനും അർഹരായി. മരണാനന്തരം ഉൾപ്പടെ 15 പേർക്ക് ശൗര്യ ചക്രയും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.