Timely news thodupuzha

logo

പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: ഇൻസ്റ്റാഗ്രാമിൽ പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി പോസ്റ്റ് ചെയ്ത ശേഷം പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ക്ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാർത്ഥി ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നു.

അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. 23 ന് വൈകിട്ട് താനുൾപ്പെടെയുള്ള നാലു പേരെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് പൊലീസിൽ പരാതി നൽകിയരുന്നു. എന്നാൽ ഈ പരാതി പൊലീസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്. അതേസമയം ഓച്ചിറ പൊലീസ് ആരോപണം നിഷേധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *