Timely news thodupuzha

logo

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ കെ.എം ഷാജി

കോഴിക്കോട്: പി.എഫ്.ഐ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച് നാശനഷ്ടമുണ്ടാക്കിയതിന് അവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയിൽ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചു സെൻറുള്ളവരുടെ ഭൂമി ജപ്തി ചെയ്യാൻ കയറി ഇറങ്ങുന്നത്.

കോടതി വിധികൾ നടപ്പാക്കുന്നതിൽ പോലും സർക്കാർ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് കെഎം ഷാജി ആരോപിച്ചു. പോപ്പുലർ ഫ്രണ്ടിൻറെ വാദങ്ങളോട് എതിർപ്പണുള്ളത്. കെ.എം ഷാജി രം​ഗത്ത് എത്തിയത് പി.എഫ്.ഐ പ്രവർത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത്‌ ജപ്തി ചെയ്യുന്നത് എന്താടിസ്ഥാനത്തിലാണെന്ന ചോദ്യം ഉയത്തി കൊണ്ടായിരുന്നു.

പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് സംസ്ഥാന സർക്കാരനെതിരായ സമരത്തിൽ നിന്ന് പിന്മാറില്ല. മക്കൾ പോപ്പുലർ ഫ്രണ്ട്കാർ ആയതിനു കുടുംബാംഗങ്ങൾ എന്ത് പിഴച്ചുവെന്നും അദ്ദേഹം ശബ്ദമുയർത്തി. പി കെ. ഫിറോസിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.എം ഷാജി.

Leave a Comment

Your email address will not be published. Required fields are marked *