വയനാട്: സ്കൂളിൽ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് ഭക്ഷ്യവിഷബാധയുണ്ടായതായി സംശയിക്കുന്നത്. സ്കൂളിലെ 86 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ വൈത്തിരി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂളിൽ താമസിച്ച് പഠിച്ചവർക്കാണ് ഇന്നലെ അർധരാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 12 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.