തിരുവനന്തപുരം: കോവളത്ത് 2 പേരുടെ ജീവനെടുത്ത ആപകടത്തിന് കാരണമായത് റേസിങ് അല്ലെന്ന് മോട്ടോർവാഹന വകുപ്പ്. സംഭവ സ്ഥലത്ത് റേസിങ് നടന്നു എന്നതിന് തെളിവില്ലെന്നും പ്രാഥമിക പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. അപകടം നടക്കുന്ന സമയത്ത് വാഹനത്തിൻറെ വേഗത 100 കിലോമീറ്ററിനു മുകളിലായിരുന്നു.
നാട്ടുകാർ ആരോപിക്കുന്നതുപോലെ റേസിങ്ങിന് തെളിവില്ല. അമിത വേഗതിൽ ബൈക്ക് വരുന്നതിനിടെ വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതുമാണ് അപകടത്തിന് കാരണമായതെന്നും മോട്ടോർവാഹന ഉദ്യോഗസ്ഥൻ അറിയിച്ചു.