Timely news thodupuzha

logo

ഇൻഡോർ സ്റ്റേഡിയം; 2020 ജൂലൈയിൽ നിർമ്മാണമാരംഭിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇതുവരെ നടത്തിയിട്ടില്ല

പുനലൂർ: കഴിഞ്ഞ ജൂണിൽ ഉദ്ഘാടനം നടത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് അത് ഓണസമ്മാനമായി നൽകുമെന്നറിയിച്ചു. അതു കഴിഞ്ഞ് ക്രിസ്മസ്-പുതുവത്സരം ഇങ്ങനെ അനന്തമായി നീളുകയാണ് ഉദ്ഘാടനം. അടുത്ത മാസം തുറക്കുമെന്നാണ് ഇപ്പോൾ അവസാന പ്രഖ്യാപനം വന്നിരിക്കുന്നത്. ജില്ലയുടെ കിഴക്കൻ മലയോരത്തെ കായിക സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന ഇൻഡോർ സ്റ്റേഡിയം പദ്ധതി 2020 ജൂലൈയിലാണ് നിർമ്മാണമാരംഭിച്ചത്.

കിഫ്ബിയിൽ നിന്നും 6 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. നഗരസഭയും സംസ്ഥാന കായിക യുവജന കാര്യ ഡയറക്ടറേറ്റിൻറേയും സംയുക്ത സംരംഭമാണിത്. കിറ്റ്കോക്കായിരുന്നു നിർമ്മാണ ചുമതല. ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. കൊവിഡും വൈദ്യുതി ലഭിക്കാതിരുന്നതും ഒക്കെയാണ് പണി നീളുവാൻ കാരണമെന്നാണ് അധികൃതരുടെ വാദം.

Leave a Comment

Your email address will not be published. Required fields are marked *