കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ കലക്റ്റർക്ക് പിന്തുണയുമായി ഐ.എ.എസ് അസോസിയേഷൻ. നവീന്‍ ബാബുവിന്‍റെ മരണം ദുഖകരമാണെന്നും പൊതുസമൂഹത്തിന് മുന്നില്‍ കണ്ണൂര്‍ കളക്റ്റർക്കെതിരെ അനാവശ്യ വ്യക്തിഹത്യ നടക്കുന്നുവെന്നും അസോസിയേഷന്‍ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. കണ്ണൂർ കലക്റ്റർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴാണ് അസോസിയേഷന്‍റെ പിന്തുണ. അന്വേഷണം തുടരുകയാണ്.
അന്വേഷണത്തിന് ആവശ്യമായ സഹായം കളക്റ്റർ നൽകുന്നുണ്ട്. അദ്ദേഹത്തിനെതിരായ വ്യക്തിപരമായ ആക്രമണം ഒഴിവാക്കണം. മുൻവിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐ.എ.എസ് അസോസിയേഷൻ പറയുന്നു.