ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാൻറെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു. റഹ്മാൻറെ ഭാര്യ സൈറ ബാനുവിൻറെ അഭിഭാഷകരാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. ദാമ്പത്യബന്ധത്തിലെ വൈകാരിക തകർച്ചയാണ് വിവാഹമോചനത്തിനു കാരണമായി ഇതിൽ പറഞ്ഞിരിക്കുന്നത്.

ഇരുവരും തമ്മിൽ ആഴത്തിലുള്ള സ്നേഹം നിലനിന്നപ്പോഴും ചില ബുദ്ധിമുട്ടുകളും സമ്മർദങ്ങളും കാരണം ഇരുവർക്കുമിടയിൽ നികത്താനാവാത്ത വിടവ് രൂപംകൊണ്ടതായും പ്രസ്താവനയിൽ വിശദീകരിച്ചിട്ടുണ്ട്. ഗുജറാത്ത് സ്വദേശിനിയാണ് സൈറ. റഹ്മാനും സൈറയ്ക്കും മൂന്ന് മക്കളാണ്- ഖതീജ, റഹീമ, അമീൻ.





