Timely news thodupuzha

logo

കള്ളക്കുറിച്ചി വിഷമദ‍്യ ദുരന്ത കേസിൽ സി.ബി.ഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്

ചെന്നൈ: 68 പേരുടെ ജീവനെടുത്ത കള്ളക്കുറിച്ചി വിഷമദ‍്യദുരന്തത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ജസ്‌റ്റിസ് ഡി കൃഷ്ണകുമാർ, ജസ്റ്റിസ് പി.ബി ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

അന്വേഷണം വേഗത്തിലാക്കാൻ സി.ബി.ഐയോട് നിർദേശിക്കുകയും കേസ് ഫയലുകൾ സി.ബി – സി.ഐ.ഡിക്ക് കൈമാറാനും അന്വേഷണത്തിന് സഹകരിക്കാനും ഹൈക്കോടതി നിർദേശിച്ചു.

എ.ഐ.എ.ഡി.എം.കെ, പിഎംകെ, ബി.ജെ.പി നേതാക്കൾ തുടങ്ങിയവർ നൽകിയ വിവിധ ഹർജികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. വ‍്യാജമദ‍്യ വിൽപനയുമായി ബന്ധപ്പെട്ട് മുമ്പ് മാധ‍്യമങ്ങളിൽ വാർത്തയുണ്ടായിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തതിനെ ഹൈക്കോടതി വിമർശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *