Timely news thodupuzha

റിൻസി സിബി കോൺഗ്രസിൽ

ചെറുതോണി: മന്ത്രി റോഷി അഗസ്റ്റ്യൻ്റെ ഉറ്റ അനുയായി കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവും വനിതാ കോൺഗ്രസ്സ്റ്റേറ്റ് കമ്മറ്റി മെമ്പറും നിയോജക മണ്ഡലം പ്രസിഡൻ്റുമായ റിൻസി സിബിയാണ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൽ ചേർന്നത്.

ചെറുതോണിയിൽ സംഘടിപ്പിച്ച യു.ഡി.എഫ് സമര പ്രഖ്യാപന കൺവൻഷനിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സനിൽ നിന്നും മുൻവാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻ്റുകൂടിയായ റിൻസി മെമ്പർഷിപ്പ് ഏറ്റുവാങ്ങി. ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉൾപ്പെടെ യു.ഡി.എഫിൻ്റെ ജില്ലയിലെ നേതാക്കൾ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *