തൊടുപുഴ: സംസ്ഥാനത്തെ സർവ്വീസ് പെൻഷൻകാരുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി റ്റി.ജെ പീറ്റർ പറഞ്ഞു. ക്ഷാമാശ്വാസം തടഞ്ഞും മെഡിസെപ്പ് ആനുകൂല്യം നിഷേധിച്ചും സർക്കാർ പെൻഷൻകാരെ. വഞ്ചിച്ചിരിക്കുകയാണ്. കെ.എസ്.എസ്. പി.എ. തൊടുപുഴ മുനിസിപ്പൽ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡൻ്റ് എസ്. ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു. ഐവാൻ സെബാസ്റ്റ്യൻ കെ.എസ്. ഹസ്സൻകുട്ടി റോയി ജോർജ് ഷെല്ലി ജോൺ എസ് ജി സുദർശനൻ റ്റി.ജെ. ലാലി ജെയ്സൺ പി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
രണ്ടായിരത്തി ഇരുപത്തിയൊന്നു മുതൽ അനുവദിച്ച ക്ഷാമാശ്വാസ കുടിശിക നൽകുക, 19 ശതമാനം ക്ഷമാശ്വാസം അനുവദിക്കുക, വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുക, മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യോഗം പ്രമേയം പാസാക്കി. ഭാരവാഹികളായി എസ്. ശശിധരൻ പിള്ള (പ്രസിഡൻ്റ്) ജി. പ്രദീപ്കുമാർ (സെക്രട്ടറി) പി.എസ്. സലിം (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.