Timely news thodupuzha

logo

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: പാറേച്ചാൽ ബൈപ്പാസിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലുപുരയ്ക്കൽ കാണക്കാലിൽ സുരേഷിന്റെ മകൻ സച്ചിൻ സുരേഷ് (മാത്തൻ 22) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച ഒപ്പമുണ്ടായിരുന്ന യുവാവിനെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ കോട്ടയം പാറേച്ചാൽ ബൈപ്പാസിൽ ആയിരുന്നു അപകടം.

തിരുവാതുക്കൽ ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തുള്ള വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സച്ചിൻ മീറ്ററുകളോളം തെറിച്ചുപോയി. ഗുരുതരമായി പരുക്കേറ്റ സച്ചിനെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *