നല്ല സിനിമയെന്ന് പ്രേക്ഷകാഭിപ്രായം നേടി “രേഖ” മുന്നേറുമ്പോൾ വലിയ തീയറ്ററുകളും ഷോകളുടെ എണ്ണവും കുറവായത് കുടുതൽ ആളുകളിലേക്ക് സിനിമ എത്തുന്നതിന് തടസമായി മാറുന്നു.
ഇപ്പോൾ തങ്ങളുടെ നിസഹായവസ്ഥ പങ്കു വെച്ചു കൊണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിലാലുവും വിൻസി അലോഷ്യസും സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പാണ് വൈറൽ ആകുന്നത്.
“ഞങ്ങളുടെ സിനിമ ‘രേഖ’ വലിയ തീയേറ്ററുകളോ ഷോസ് ഒന്നും ഇല്ല,ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ ,ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ, സത്യം പറഞ്ഞാൽ നല്ല വിഷമം ഉണ്ട് ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല ആകെയുള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളു ,വല്യ സ്റ്റാർ കാസ്റ്റ് ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു. ഇനി നിങ്ങളുടെ കയ്യിലാണ്. ഉള്ള തിയേറ്ററിൽ ഉള്ള ഷോസ്(1ഷോ ) അത് കാണാൻ ശ്രമിക്കണം ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല . നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു…”എന്നാണ് ഉണ്ണി ലാലു കുറിച്ചത്. “ഒരു പോസ്റ്റർ പോലും ഇല്ലാത്ത സിനിമ അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും . കളിക്കുന്ന തിയേറ്ററിൽ പോലും പോസ്റ്റർ ഇല്ല , ഒരു സിനിമക്കും ഈ ഗതി വരരുത്..” എന്ന് ചിത്രത്തിലെ നായിക വിൻസിയും സോഷ്യൽ മീഡിയയിൽ കുറിച്ചു.