Timely news thodupuzha

logo

വിമാനയാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ചത് താൻ അറിഞ്ഞില്ലെന്ന് ഗവർണർ

ന്യൂഡൽഹി: അധികയാത്രാ ചെലവിനായി സർക്കാർ 30 ലക്ഷം രൂപ അനുവദിച്ചത് താൻ അറിഞ്ഞില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായി താൻ തുക ആവശ്യപ്പെട്ടിട്ടില്ല.

ഈ കാര്യങ്ങളെല്ലാം ചെയ്യുന്നത് രാജ്ഭവൻറെ പ്രോട്ടോകോൾ പ്രകാരമെന്നും ​ഗവ‍ർണ‍ർ വ്യക്തമാക്കി. ഗവർണറുടെ വിമാനയാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ ഇന്നലെ ഉത്തരവിട്ടിരുന്നു.

നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചിരുന്ന തുക ചിലവാക്കി കഴിഞ്ഞതിനാലാണ് അധികതുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡിസംബർ 30ന് ഗവർണറുടെ സെക്രട്ടറി പണം ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ധനംവകുപ്പ് തുക അനുവദിച്ചത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണവും അധിക നികുതി നിർദേശവും ഉള്ളപ്പോഴാണ് സർക്കാർ ഗവർണർക്ക് തുക അനുവദിച്ച് ഉത്തരവിറക്കിയത് വിവാദമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *