Timely news thodupuzha

logo

റിസോർട്ട് വിവാദം; ഇ പി ജയരാജനെതിരെ പാർട്ടി അന്വേഷണമില്ലെന്ന് എം.വി ഗോവിന്ദൻ

കൊച്ചി: കണ്ണൂരിലെ റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജനെതിരെ പാർട്ടി അന്വേഷണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിവാദം മാധ്യമ സൃഷ്ടിയാണെന്നും ഇത്തരം ചർച്ചകൾക്കൊന്നും വശംവദമാകാൻ പാർട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ പി ജയരാജൻ സെക്രട്ടറിയേറ്റിൽ എത്തി വിശദീകരണം നൽകിയിരുന്നു.

വ്യക്തിഹത്യ ചെയ്യാൻ ആസൂത്രിത ശ്രമമുണ്ടായെന്നും വിവാദമായപ്പോൾ പാർട്ടി നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ‌ ഒന്നരമാസം മുമ്പാണ് പി ജയരാജൻ ഇപിക്കെതിരെ ആരോപണം ഉന്നയിച്ചത്. ആ യോഗത്തിൽ ഇ പി പങ്കെടുത്തിരുന്നില്ല. കണ്ണൂരിലെ ആയുർവേദ റിസോർട്ടിൽ ഭാര്യ പി കെ ഇന്ദിരക്കും മകൻ പികെ ജയ്സനും നിക്ഷേപമുണ്ട്. അത് ആരോപണമല്ല, വസ്തുതയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *