തിരുവനന്തപുരം: കേരളത്തീരത്ത് ഇന്ന് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും ജാഗ്രതാ നിർദേശം. രാവിലെ 11.30 മുതൽ 8.30 വരെയാണ് മുന്നറിയിപ്പ്.
ഒന്നര മുതൽ 2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തുനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ജാഗ്രതാ നിർദേശം – മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതുള്ളതിമാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശനുസരണം മാറി താമസിക്കണം. മത്സ്യബന്ധന ബോട്ട്, വള്ളം തുടങ്ങിയവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.