Timely news thodupuzha

logo

‘കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു, നടന്നത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകം’; ജീവനക്കാരുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിൽ കൂട്ട രാജിയെടുത്ത് വിനോദയാത്രക്കുപോയ സംഭവത്തിൽ എംഎൽഎക്കു നേരെ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി തഹസിൽദാർ എംസി രാജേഷ്. ഡെപ്യൂട്ടി തഹസിൽദാറിന്‍റെ വിമർശനമടങ്ങിയ വാട്സ് ആപ്പ് ചാറ്റ് പുറത്ത് വന്നു. ആരും കള്ളത്തരം കാണിച്ച് മുങ്ങിയതല്ലെന്നും എല്ലാവരും അവധിക്ക് അപേക്ഷ നൽകിയാണ് പോയതെന്നും ചാറ്റിൽ പറയുന്നു. കാലിനു വയ്യാത്ത ആളെ കാശുകൊടുത്ത് ഓഫീസിലെത്തിച്ച് ജിനേഷ് എംഎൽഎ കാണിച്ചത് മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്നും ഡെപ്യൂട്ടി തഹസിൽദാർ പറയുന്നു. 136 അംഗങ്ങളുള്ള വാട് ആപ്പ് ഗ്രൂപ്പിലാണ് ഈ പരാമർശം.

നന്നായി പ്രവർത്തിക്കുന്ന ഒരു ഓഫീസാണ് കോന്നി താലൂക്ക് ഓഫീസ്. ഈ സ്ഥാപനത്തെ അപഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് മാധ്യമങ്ങളിലടക്കം വരുന്നത്. എംഎൽഎക്ക് രജിസ്റ്റർ പരിശോധിക്കാനും കസേരയിൽ ഇരിക്കാനും അധികാരം ഉണ്ടോ എന്നും ചോദ്യം ഉയര്‍ത്തുന്നുണ്ട് ഇദ്ദേഹം. ജീവനക്കാർ അവധിയിലായിരുന്ന ദിവസം ഓഫീസിലെ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും ഉണ്ടായിച്ചില്ലെന്നും 10 താഴെപ്പേർ മാത്രമാണ് അന്ന് ഓഫീസിലെത്തിയതെന്നും കൊന്നി താലൂക്ക് ഒഫീഷ്യൽ എന്ന ഗ്രൂപ്പിൽ പറയുന്നു.

എന്നാൽ അധിക്ഷേപത്തെ ഭയക്കുന്നില്ലെന്നായിരുന്നു എംഎൽഎ ജിനേഷ് കുമാർ പ്രതികരിച്ചു. 10 പേർക്കെന്നല്ല ഒരാൾക്കു പോലും സേവനം നിഷേധിക്കാനുള്ള അവകാശമില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു. അതേ സമയം വിനോദയാത്രക്കു പോയ ജീവനക്കാർ തിരിച്ചെത്തി. യാത്ര സ്പോൺസർ  ആണെന്ന ആരോപണം ട്രാവൽസ് മാനേജർ തള്ളി .  പണം വാങ്ങിയാണ് യാത്ര പോയതെന്നും യാത്ര പോയവരെ തിരിച്ച് വീട്ടിലെത്തിച്ചെന്നും ശ്യം മാധ്യമങ്ങളോട് പ്രതികരിച്ചു. താലൂക്ക് ഓഫിസിലെ ജീവനക്കാരാണ് യാത്രകാരാണെന്ന് അറിഞ്ഞതുതന്നെ വിവാദമായപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച്ച തീരുമാനിച്ചിരുന്ന യാത്ര വേറെ ഓട്ടമുള്ളതിനാൽ വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയതാണെന്നും  ട്രാവൽസ് മാനേജർ  പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *