Timely news thodupuzha

ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ യു.ഡി.എഫിന്‍റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള പ്രഖ്യാപനങ്ങൾക്കെതിരെ യു.ഡി.എഫിന്‍റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം. പ്രതിഷേധം ഇന്ന് വൈകീട്ട് നാലുമണി മുതൽ നാളെ രാവിലെ പത്തുമണിവരെയാണ്. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കോഴിക്കോട് നിര്‍വഹിക്കും.

യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സൻ സെക്രട്ടേറിയറ്റിന് മുന്നിലും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും രമേശ് ചെന്നിത്തല തൃശ്ശൂരിലും മറ്റ് ജില്ലകളിൽ വിവിധ നേതാക്കളും നേതൃത്വം നൽകും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ തുടർന്ന് വയനാട് ജില്ലയിലും മുസ്ലീം ലീഗ് ജില്ലാ സമ്മേളനത്താൽ കണ്ണൂർ ജിലയിലും രാപ്പകല്‍ സമരം മറ്റൊരു ദിവസമായിരിക്കും നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *