മാലൂർ: പത്താംക്ലാസിൽ ഉന്നതവിജയം നേടിയ കണ്ണൂർ സ്വദേശിനി ഗോപികയ്ക്ക് സുമനസുകളും സഹായം. പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയുണ്ടാക്കിയ കൂരയിൽ നിന്ന് ഗോപികയ്ക്ക് വീടൊരുക്കി നൽകിയിരിക്കുകയാണ് മാലൂരിലെ കോൺഗ്രസ് പ്രവർത്തകർ. കുന്നിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ കൂരയിൽ ഇരുന്ന് പഠിച്ചായിരുന്നു ഗോപിക പത്താംക്ലാസിൽ മുഴുവൻ എപ്ലസ് നേടിയത്.
സുമനസുകളും മാലൂരിലെ കോൺഗ്രസ് പ്രവർത്തകരും കൈകോർത്തതോടെ ഗോപികയുടെ കുടുംബത്തിന് അടച്ചുറപ്പുള്ളൊരു വീട് സ്വന്തമായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് പുതിയ വീടിന്റെ താക്കോൽ കൈമാറുമെന്നാണ് അറിയാൻ കഴിഞ്ഞത്.