കോഴിക്കോട്: താമരശ്ശേരിയിൽ പ്രണയം നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പിടിയിൽ. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്ത് (34) ആണ് ഇന്നലെ രാത്രി പൊലീസ് അറസ്റ്റു ചെയ്യുന്നത്.
ഒരു ലിറ്റർ പെട്രോളും ലൈറ്ററുമായി ഇയാൾ യുവതിയുടെ വീട്ടിൽ എത്തുകയായിരുന്നു. എന്നാൽ വീട്ടിലേക്ക് ഇയാൾ കയറി വരിന്നത് കണ്ട് അമ്മ വീടിൻറെ വാതിൽ അടച്ചതിനാൽ അകത്തേക്ക് കയറാനായില്ല.
വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുക്കാരാണ് പ്രതിയെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുന്നത്. ഇയാൾ മുൻപും പൊൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇൻസ്റ്റാഗ്രാം വഴിയാണ് കുറ്റവാളിയുമായി യുവതി പരിചയപ്പെടുന്നത്. പിന്നീട് ഇയാൾ പ്രണയഭ്യർത്ഥന നടത്തി.
ഇത് നിരസിതച്ചതോടെ ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു. ഇയാൾ മുൻപും യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതെല്ലാം പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഇത്തവണ പെട്രോളും ലൈറ്ററുമായി എത്തിയത്.