വയനാട്: എം.പി രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം വയനാട്ടിലെത്തി. കരിപ്പൂരിൽ വിമാനമിറങ്ങി ഇന്നലെ രാത്രിയോടെ കൽപ്പറ്റയിലെത്തിയ അദ്ദേഹത്തെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. രാവിലെ കൽപ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് സന്ദർശിക്കുന്നതോടെയാണ് വയനാട്ടിലെ പരിപാടികൾ തുടങ്ങുന്നത്. തുടർന്ന് കളക്ട്രേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീട്ടിൽ പ്രവേശിച്ചതിനു ശേഷം വൈകീട്ട് മീനങ്ങാടി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ എത്തിച്ചേരും.
ചടങ്ങിൽ കോൺഗ്രസിന്റെ ‘കൈത്താങ്ങ് ‘ പദ്ധതി പ്രകാരം നിർമിച്ച 25 വീടുകളുടെ താക്കോൽ ദാനവും നിർവഹിക്കും. രാത്രി 8.50 നുളള വിമാനത്തിൽ മണ്ഡല സന്ദർശനം പൂർത്തിയാക്കിയതിനു പിന്നാലെ കരിപ്പൂരിൽ നിന്ന് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് തിരിക്കും.