രാജാക്കാട്: ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 1994-95 എസ്.എസ് എൽ സി ബാച്ചിൻ്റെ നേതൃത്വത്തിൽ ഓർമ്മകൾ പെയ്യുമ്പോൾ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം നടത്തി.സ്കൂളിൽ നിന്നും പഠിച്ച് പിരിഞ്ഞ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ 30 വർഷങ്ങൾക്കുശേഷം ആദ്യമായാണ് തങ്ങളുടെ അക്ഷരതറവാട്ടിൽ അന്ന് പഠിപ്പിച്ച ഗുരുഭൂതർക്കൊപ്പം ഒത്തുചേർന്നത്.
ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച സംഗമ സമ്മേളത്തിൽ പൂർവ്വ വിദ്യാർത്ഥിസംഗമം കമ്മിറ്റി ചെയർമാൻ ടി.ജെ വിൻസെൻ്റ് അദ്ധ്യക്ഷത വഹിച്ചു.ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിച്ച് അദ്ധ്യാപകരേയും അന്നുണ്ടായിരുന്ന ജീവനക്കാരേയും ആദരിച്ചു.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.റ്റി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ രതീഷ്,വാർഡ് മെമ്പർ വീണ അനൂപ്,കൺവീനർ പി.സി മനോജ്, കോഡിനേറ്റർമാരായ ബിനോയി സെബാസ്റ്റ്യൻ, സന്തോഷ് ശശിധരൻ,ഷിബി ഭാസ്കരൻ,എം.എസ് ദീപു,വിനീഷ്,ശുഭ ബൈജു എന്നിവർ പ്രസംഗിച്ചു.തുടർന്ന് വീണ്ടുമൊരു പരിചയപ്പെടുത്തൽ, പൂർവ്വ വിദ്യാർത്ഥികളുടെയും, മക്കളുടേയും വിവിധ കലാപരിപാടികൾ,ഗാനമേള എന്നിവയും നടത്തി.