Timely news thodupuzha

logo

അടൂരിൽ കയ്യിൽ ബ്ലേഡുമായി പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തി യുവാവ്

പത്തനംതിട്ട: അടൂരിൽ പരിഭ്രാന്തി പരത്തി യുവാവ്. കയ്യിൽ ബ്ലേഡുമായി പ്രദേശത്ത് പരിഭ്രാന്തി പരത്തിയ യുവാവ് കെഎസ്ആർടിസി ബസിൽ കയറി യാത്രക്കാരോടും ബഹളം വച്ചു. ഇയാളുടെ ദേഹത്ത് മുറിവേറ്റ പാടുകളുണ്ട്. ഷർട്ടിലും ചോര പടർന്നിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വാഹനങ്ങൾക്കിടയിലൂടെ അലക്ഷ്യനായി നടന്ന യുവാവ് ഒടുവിൽ കെഎസ്ആർടിസി ബസിൽ കയറി ഇരുന്നു. ഇതിനിടെ പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആംബുലൻസിലേക്ക് മാറ്റി. മദ്യലഹരിയിൽ യുവാവ് സ്വയം മുറിവേൽപ്പിച്ചതാണെന്നാണ് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *