Timely news thodupuzha

കോഴിക്കോട് ഹോട്ടൽ മുറിയിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ

കോഴിക്കോട്: ഹോട്ടൽ ജീവനക്കാരി പീഡന ശ്രമത്തിനിടയിൽ കെട്ടിടത്തിൽ വീണ് പരുക്കേറ്റ സംഭവത്തിൽ ഹോട്ടലുടമയും ഒന്നാം പ്രതിയുമായ ദേവദാസിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ കോഴിക്കോട് കുന്ദം കുളത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോട്ടൽ ജീവനക്കാരായ മറ്റ് രണ്ട് പ്രതികളായ റിയാസും സുരേഷും ഉടൻ പിടിയിലാകുമെന്നാണ് പൊലീസിൻറെ നിഗമനം.

കഴിഞ്ഞ ദിവസമാണ് മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതമെന്ന ഹോട്ടലിലെ ജീവനക്കാരിയായ കണ്ണൂർ പയ്യന്നൂർ സ്വദേശിനിക്ക് നേരെയാണ് ശനിയാഴ്ച രാത്രി 11 മണിയോടെ പീഡന ശ്രമം ഉണ്ടായത്. വീഴ്ചയിൽ നട്ടെല്ലിന് പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *