കോഴിക്കോട്: അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേറി സ്വദേശി മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെഗോകുലം മാൾ ഓവർ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം മുഹമ്മദ് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്ക് മറിയുകയായിരുന്നു. 50ഓളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പാളയം ബസ് സ്റ്റാൻഡിൽ നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
കോഴിക്കോട് ഉണ്ടായ ബസ് അപകത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
